Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Modeled

Europe

ഹി​റ്റ്ല​ർ യൂ​ത്ത് മാ​തൃ​ക​യി​ൽ പ​രി​ശീ​ല​നം; സ്വി​സ് മ​ല​നി​ര​ക​ളി​ൽ ജ​ർ​മൻ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ത്തി​ന്‍റെ ര​ഹ​സ്യ ക്യാ​മ്പ്

ബേ​ൺ: ഹി​റ്റ്ല​റു​ടെ കാ​ല​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ യൂ​ണി​ഫോം ധ​രി​ച്ച്, അ​ർ​ദ്ധ​സൈ​നി​ക മാ​തൃ​ക​യി​ൽ ജ​ർ​മ്മ​നി​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​നി​ര​ക​ളി​ൽ ര​ഹ​സ്യ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജ​ർ​മ്മ​നി​യി​ലെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​ടു​ത്ത നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള തീ​വ്ര വ​ല​തു​പ​ക്ഷ ഗ്രൂ​പ്പാ​യ ’ഐ​ഡ​ന്റി​റ്റേ​റി​യ​ൻ മൂ​വ്മെ​ന്റ് ജ​ർ​മ​നി’ ആ​ണ് സ്വി​സ് മ​ല​നി​ര​ക​ളി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ക്യാ​മ്പ് ന​ട​ത്തി​യ​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വാ​ലി​സ്  (Wallis) കന്‍റോണി​ലു​ള്ള ആ​ൽ​പ്ജെ​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് മു​പ്പ​ത്തി​യ​ഞ്ചോ​ളം വ​രു​ന്ന തീ​വ്ര വ​ല​തു​പ​ക്ഷ യു​വാ​ക്ക​ൾ ര​ഹ​സ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പേ​രി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത കേ​ന്ദ്ര​ത്തി​ലാ​ണ് ’ഫെ​ഡ​റ​ൽ ക്യാ​മ്പ്’ (ആൗി​റ​ല​ഹെ​മ​ഴ​ലൃ) എ​ന്ന പേ​രി​ൽ ഇ​വ​ർ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ഈ ​ക്യാ​മ്പി​നെ​ക്കു​റി​ച്ച് ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ത്തി​നോ പോ​ലീ​സി​നോ യാ​തൊ​രു​വി​ധ വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്വി​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Latest News

Corehub Up